Kerala

അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകൻ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ദേശീയ സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

അതേസമയം എഡിജിപി അജിത് കുമാറിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി തള്ളി. ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

The post അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി appeared first on Metro Journal Online.

See also  കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

Related Articles

Back to top button