Kerala

ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം

ബലാത്സംഗക്കേസിൽ പോലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നൽകി. ഇന്ന് രാവിലെ ഡിജിപിക്ക് നിവിൻ പോളി പരാതി നൽകി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.

തന്റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്‌ഐആറിൻറെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിൻ വ്യക്തമാക്കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നൽകിയത്.

ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തൻറെ പരാതി കൂടി സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പോലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന്റെ തീരുമാനം.

The post ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി; ബലാത്സംഗ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് താരം appeared first on Metro Journal Online.

See also  വിഭജന ഭീതി ദിന പ്ലക്കാർഡുകളുമായി എബിവിപി, കീറിക്കളഞ്ഞ് എസ്എഫ്‌ഐ; കാസർകോട് ഗവ. കോളേജിൽ സംഘർഷം

Related Articles

Back to top button