Kerala

തനിക്ക് സീറ്റ് നൽകുമെന്ന് പാർട്ടി ഉറപ്പ് നൽകിയതാണ്; കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി ദീപ്തി മേരി വർഗീസും

നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകുമെന്ന് പാർട്ടി ഉറപ്പ് നൽകിയതാണെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ച നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നത്. പാർട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി പറഞ്ഞു.

കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി പറഞ്ഞു. 

എന്റെ മണ്ഡലം തൃക്കാക്കരയാണ്. അവിടെ  പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് നിലവിൽ എംഎൽഎ. അവർ തന്നെ മൽസരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. ഉമാ തോമസിന്റെ ടേം കഴിഞ്ഞതാണെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
 

See also  തെന്മലയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ കുട്ടികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം

Related Articles

Back to top button