Kerala
നെയ്യാർ ഡാമിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ഭർതൃപീഡനം മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്.
സ്ഥലം മാറ്റം ലഭിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ഭർത്താവ് സിരിൽ നൽകിയ മൊഴി. അതേസമയം ഭർത്താവും ശരണ്യയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഭർത്താവിനെതിരെ ശരണ്യ പോലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു
ശരണ്യയുടെ മരണം ഭർത്താവിന്റെ പീഡനം മൂലമാണെന്ന് പോലീസും പറയുന്നു. മദ്യപാനിയായ ഭർത്താവ് ശരണ്യയെ നിരന്തരം മർദിക്കുമായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് സർക്കാർ ജോലി ലഭിച്ചത്.



