Kerala

മൊണാലിസ ലൗ ജിഹാദിന് ഇര, ചതിച്ച് തട്ടിയെടുത്തു; സഹായം തേടി പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചു

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്ലെയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. നടന്നത് ലൗ ജിഹാദാണെന്നും മകളെ മതം മാറ്റാനായി തട്ടിയെടുത്തതാണെന്നും പിതാവ് ആരോപിക്കുന്നു. കേരളത്തിൽ വെച്ച് മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിലാണ് മൊണാലിസയും നടൻ ഫർമാൻ ഖാനും വിവാഹിതരായത്

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നും ഇരുവരും മതംമാറ്റം നടത്തിയിട്ടില്ലെന്നും മൊണാലിസയും ഫർമാനും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് ജയസിംഗ് ഭോസ്ലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തുവന്നത്. 

മകളെ കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ലൗ ജിഹാദിന് ഇരയാക്കിയെന്നും ജയ്‌സിംഗ് ആരോപിച്ചു. മകൾ രണ്ട് സിനിമകളിൽ അഭിനയിച്ച് വരികയായിരുന്നു. ഈ മേഖലയിൽ നല്ലൊരു പേരും പ്രശസ്തിയും ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു
 

See also  മാനന്തവാടിയിൽ നാല് വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകലെന്ന് സ്ഥിരീകരിച്ചു; ഒരാൾ പിടിയിൽ

Related Articles

Back to top button