Kerala

സർക്കാർ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. യവുതി പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്‌കർത്താക്കളുമാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചതാണ്

എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്. വിശ്വാസം സംരക്ഷിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. യുവതി പ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് നൽകുക

കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും.
 

See also  ഉമർ ഫൈസിയെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണം; വിമർശനവുമായി പിഎംഎ സലാം

Related Articles

Back to top button