പ്രതികളായ രണ്ട് സ്ത്രീകൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ ഇരിക്കൂർ കുഞ്ഞാമിനി കൊലക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ. പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്.
ജോലിക്ക് പോയ മകൻ തിരികെ വന്നപ്പോൾ ഉമ്മയെ കാണാതിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വയറിലും ശരീരത്തിന്റെ പല ഭാഗത്തുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും അടക്കം കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു
ഇവരുടെ ക്വാർട്ടേഴ്‌സിൽ ഒരു മാസം മുമ്പ് വാടകക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘം സംഭവദിവസം രാവിലെ 9.30ന് സ്ഥലം വിട്ടതായി പോലീസ് കണ്ടെത്തി. മൂന്ന് പേരും വ്യാജ പേരും വിലാസവുമാണ് നൽകിയിരുന്നത്. തുടർന്ന് പത്ത് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് രണ്ട് പ്രതികളെ പിടികൂടിയത്.



