കെ സുധാകരൻ ബിജെപിയിൽ പോകുമോ; അതിന് വേറെ ആളെ നോക്കണമെന്ന് കെസി വേണുഗോപാൽ

കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിൽ കഴിയുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവർക്കുമുണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു
കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന് വേറെ ആളെ നോക്കണമെന്നാണ് കെസി വേണുഗോപാൽ മറുപടി നൽകിയത്. ചില എംപിമാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടുമുള്ള സ്‌നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി കെ സുധാകരൻ പോകില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു



