Kerala

നേമത്ത് ഇനി ബിജെപി അക്കൗണ്ട് തുറക്കില്ല; എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് വി ശിവൻകുട്ടി

നേമം മണ്ഡലത്തിൽ ബിജെപിയെ ഇനി അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും തന്റെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ല. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള തനിക്കുള്ള വ്യക്തിബന്ധമാണ് വിജയത്തിന് ആധാരം

വർഷങ്ങളായി മണ്ഡലത്തിൽ സജീവമായതിനാൽ ഭൂരിഭാഗം ആളുകളെയും തനിക്ക് നേരിട്ട് അറിയാം. അഞ്ച് വർഷത്തെ തന്റെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങൾ വിലയിരുത്തും. സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നും മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത വിധം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു. മന്ത്രി അപ്പൂപ്പന് വോട്ട് ചെയ്യണമെന്ന് കുട്ടികൾതന്നെ വീട്ടുകാരോട് ആവശ്യപ്പെടുന്ന സാഹചര്യം മണ്ഡലത്തിലുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു
 

See also  കുടുംബ വഴക്കിനിടെ കഴുത്തിന് പിടിച്ച് തള്ളി, കുഴിയിൽ വീണ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

Related Articles

Back to top button