Kerala

ലീഗ് സ്ഥാനാർഥികളുടെ മണ്ഡലത്തിൽ മാറ്റം; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെഎം ഷാജിയെ വേങ്ങരയിൽ പരിഗണിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളുടെ മണ്ഡലത്തിൽ മാറ്റം. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമെന്നാണ് സൂചന. കാസർകോട്ടെ പ്രാദേശിക എതിർപ്പ് കണക്കിലെടുത്ത് കെ എം ഷാജിയെ വേങ്ങരയിൽ പരിഗണിക്കും. കെഎം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്ന നിലപാടാണ് സാദിഖലി തങ്ങൾക്കുള്ളത്

്മുസ്ലീം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലെ തീരുമാനം കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. സ്ഥാനാർഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി ചോദിച്ചറിയുന്നുണ്ട്

മത്സരത്തിനില്ലെന്നും ജനറൽ സെക്രട്ടറിയായി തുടരാനാണ് താത്പര്യമെന്നും പിഎംഎ സലാം പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് പോകുകയാണെങ്കിൽ കെഎം ഷാജി വേങ്ങരയിൽ മത്സരിക്കും. ചർച്ച പൂർത്തിയാക്കി നാളെ സാദിഖലി തങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കും
 

See also  ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം തുടങ്ങി

Related Articles

Back to top button