Kerala

ചായ ചോദിച്ചിട്ട് നൽകിയില്ല; മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

ചായ ചോദിച്ചിട്ട് നൽകാത്തതിന് മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ്(30) കൊല്ലപ്പെട്ടത്. പലതവണ ചോദിച്ചിട്ടും ചായ തരാത്തതിനാലാണ് താൻ മരുമകളെ വെട്ടിയതെന്ന് പിടിയിലായ ശാന്ത പോലീസിനോട് പറഞ്ഞു

രജിതയുടെ മക്കൾ നോക്കി നിൽക്കെയാണ് സംഭവം. കത്തി കൊണ്ട് ശാന്ത മരുമകളെ തുരുതുരാ വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്

രജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രജിതയുടെ ഭർത്താവ് പുറത്തുപോയിരുന്നു. സംഭവം നടക്കുമ്പോൾ ശാന്തയും രജിതയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
 

See also  ബ്രാഹ്മണർ അല്ലാത്തവർക്കും ക്ഷേത്രം ശാന്തിമാരാകാം; തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

Related Articles

Back to top button