Kerala

തൃക്കാക്കരയിലെ യുഡിഎഫ് കോട്ട തകരും; തൃക്കാക്കരയാണ് ഇപ്പോൾ എന്റെ നാട്: അഖിൽ മാരാർ

ജനങ്ങൾ തീരുമാനിച്ചാൽ തൃക്കാക്കരയിലെ യുഡിഎഫ് കോട്ട തകരുമെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തൃക്കാക്കര കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയിൽ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആർ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാൻ തയ്യാറായി

തൃക്കാക്കരയാണ് ഇപ്പോൾ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയിലാണ്. കൊട്ടാരക്കരയിൽ നിന്ന് മാറിയപ്പോൾ ചേർത്തുപിടിച്ച നാടാണിത്. ഇനിയിപ്പോൾ എന്നാൽ കഴിയുന്നതെല്ലാം നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം

വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു സാധാരണക്കാരൻ മനസിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിയമസഭയിലും അധികാരികളുടെ മുന്നിലും എത്തിക്കാനാണ് നീക്കമെന്നും അഖിൽ മാരാർ പറഞ്ഞു
 

See also  തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല; മറ്റൊരിടത്തേക്ക് മാറ്റണം: വി.ഡി. സതീശൻ

Related Articles

Back to top button