Kerala

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം വന്നിട്ടും പിടിവാശി തുടർന്ന് കെ സുധാകരൻ; നേതൃത്വവുമായി ഇന്ന് ചർച്ച

എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും നിലപാട് മാറ്റാതെ കെ സുധാകരൻ. തനിക്ക് കണ്ണൂരിൽ മത്സരിച്ചേ മതിയാകൂവെന്ന വാശിയിലാണ് കെ സുധാകരൻ. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിക്കും. ഡൽഹി യാത്രക്ക് മുമ്പ് സുധാകരനുമായി മല്ലികാർജുന ഖാർഗെ സംസാരിച്ചിരുന്നു

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നാണ് സുധാകരന്റെ ആഗ്രഹം. യുഡിഎഫിന് ഭരണം ലഭിച്ചാൽ മന്ത്രി കസേരയും അദ്ദേഹം നോട്ടമിടുന്നുണ്ട്. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേ മതിയാകൂവെന്ന വാശിയിൽ നിന്ന് പിന്നോട്ടു പോകാത്തത്. സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

അതേസമയം കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരന് അനുകൂലമായി ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ എത്തുന്നു എന്നാണ് ഫ്‌ളക്‌സിൽ അവകാശപ്പെടുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും സുധാകരൻ അനുകൂലികൾ സ്ഥാപിച്ച ഫ്‌ളക്‌സിൽ പറയുന്നു.
 

See also  പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button