Kerala

കൊടുംക്രൂരതക്ക് ശിക്ഷയെന്ത്; ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ ഇന്ന് വിധി പറയും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പോലീസ് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കെത്തിച്ച പ്രതി സന്ദീപാണ് ഡോക്ടർ വന്ദനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 2023 മെയ് 10ന് പുലർച്ചെയാണ് ദാരുണ സംഭവം നടന്നത്

പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി. 27 തവണയാണ് വന്ദനക്ക് കുത്തേറ്റത്. 

നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. നെഞ്ചത്തും തലയിലും വന്ദനക്ക് ആഴത്തിൽ പരുക്കേറ്റിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ആ വാദം പൊളിയുകയായിരുന്നു.

See also  കുടുംബജീവിതം തകർത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്

Related Articles

Back to top button