Kerala

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രേയാംസ്‌കുമാർ മത്സരിക്കില്ല, കൽപ്പറ്റയിൽ പികെ അനിൽ കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ തീരുമാനിച്ചു. വടകരയിൽ എംകെ ഭാസ്‌കരനും കൂത്തുപറമ്പിൽ പികെ പ്രവീണും കൽപ്പറ്റയിൽ പികെ അനിൽകുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറാണ് പ്രഖ്യാപനം നടത്തിയത്

വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായിരുന്ന അനിൽകുമാർ അഞ്ച് വർഷം മുമ്പാണ് ആർജെഡിയിൽ ചേർന്നത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പികെ ഗോപാലന്റെ മകനാണ് അദ്ദേഹം

ശ്രേയാംസ്‌കുമാർ അഞ്ച് തവണ മത്സരിച്ച മണ്ഡലമാണ് കൽപ്പറ്റ. ശ്രേയാംസ് മത്സരരംഗത്ത് നിന്ന് മാറിയ സാഹചര്യത്തിലാണ് അനിൽ കുമാർ സ്ഥാനാർഥിയാകുന്നത്. കുത്തുപറമ്പിലെ നിലവിലെ എംഎൽഎ കെപി മോഹനന്റെ സഹോദരപുത്രനാണ് പികെ പ്രവീൺ.
 

See also  വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; ലീഗാണ് എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി: വെള്ളാപ്പള്ളി നടേശന്‍

Related Articles

Back to top button