Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; 17 ദിവസം കൊണ്ട് പവന് കുറഞ്ഞത് 11,240 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്നലെ രാവിലെ വില വർധിച്ചിരുന്നു. എന്നാൽ ഉച്ച കഴിഞ്ഞ് വില ഇടിഞ്ഞു. ഇന്ന് രാവിലെയും പവന്റെ വിലയിൽ കുറവ് അനുഭവപ്പെടുകയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,15,680 രൂപയിലെത്തി. 

ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. മാർച്ച് 1ന് പവന്റെ വില 1,26,920 രൂപയായിരുന്നു. 

കഴിഞ്ഞ 17 ദിവസം കൊണ്ട് 11,240 രൂപയാണ് പവന് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,831 രൂപയായി
 

See also  തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യലഹരിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു

Related Articles

Back to top button