Kerala

മത്സരിക്കാൻ സീറ്റില്ലെങ്കിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം വേണം; ഫോർമുല മുന്നോട്ടുവെച്ച് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരിൽ സീറ്റില്ലെങ്കിൽ പകരം ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ കുന്നപ്പിള്ളിയുടെ ആവശ്യത്തോട് കെപിസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പുതിയ ഫോർമുല എൽദോസ് കുന്നപ്പിള്ളി മുന്നോട്ടുവെച്ചത്

പെരുമ്പാവൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും എൽദോസ് നീക്കം നടത്തുന്നുണ്ട്. എൽദോസ് മത്സരിച്ചാൽ പിന്തുണക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട്. പെരുമ്പാവൂരിൽ എൽദോസിന് പകരം മനോജ് മൂത്തേടനെയാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. 

എൽദോസിന് സീറ്റ് നിഷേധിച്ചതിൽ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പിലാണ്. പികെ ശശിയെ ഉൾക്കൊള്ളുന്ന യുഡിഎഫ് എന്തുകൊണ്ട് എൽദോസിനെ ഒഴിവാക്കിയെന്നത് നേതൃത്വം മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു
 

See also  സ്‌കൂൾ സമയമാറ്റം: സമസ്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ, ദീപികയിൽ മുഖപ്രസംഗം

Related Articles

Back to top button