Kerala

ഇന്നലെ കുത്തനെ ഇടിഞ്ഞു, ഇന്ന് ഉയർന്നു; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ രണ്ട് തവണയായി പവന്റെ വിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഇന്ന് രാവിലെ പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,10,680 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 13,835 രൂപയായി

ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,13,400 രൂപയായിരുന്നു ആദ്യത്തെ വില പിന്നീട് 1,11,400 രൂപയായി കുറയുകയും ഉച്ചയ്ക്ക് ശേഷം വീണ്ടും 1,10,200 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. 

18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 49 രൂപ വർധിച്ച് 11,320 രൂപയിലെത്തി. യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരും
 

See also  ആര്‍എസ്എസ് ഗണഗീതം എങ്ങനെ ദേശഭക്തി ഗാനമാകും; അത് അവരുടെ ചടങ്ങില്‍ പാടിയാല്‍ മതി: വി ഡി സതീശന്‍

Related Articles

Back to top button