Kerala

3 മണ്ഡലങ്ങളിൽ കൂടി എൽഡിഎഫ് സ്ഥാനാർഥികളായി

മലപ്പുറത്തെ രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. മലപ്പുറം വള്ളിക്കുന്ന് മണ്ഡലത്തിൽ നാഷണൽ ലീഗ് പിന്തുണയോടെ അഡ്വ. സി പി മുസ്തഫ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. താനൂരിൽ എൽഡിഎഫ് പൊതുസ്വതന്ത്രനായി മുഹമ്മദ് സമീർ മത്സരിക്കും

കാസർകോട് ഐഎൻഎൽ പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഷാനവാസ് പാദൂർ മത്സരിക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഷാനവാസ് പാദൂർ. നേരത്തെ മഞ്ചേശ്വരം മണ്ഡലത്തിലേക്കും ഷാനവാസിനെ പരിഗണിച്ചിരുന്നു

മന്ത്രി വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെയാണ് താനൂരിൽ പി മുഹമ്മദ് സമീർ സ്ഥാനാർഥിയാകുന്നത്. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ് മുഹമ്മദ് സമീർ
 

See also  ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; കൊടുത്ത കൈ പിന്നിലോട്ട് വലിച്ച് നടി; വീണ്ടും എയര്‍ അണ്ണന്‍

Related Articles

Back to top button