Kerala

മൈസൂരുവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾ മരിച്ചു

മൈസൂരു ചന്നപ്പട്ടണക്ക് സമീപം വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പികെ ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
 

See also  മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button