Kerala

ജി സുധാകരനെതിരായ മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശം; പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് ചെന്നിത്തല

ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗം അദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇത്രയും വില കുറഞ്ഞ പദം ഒരു മുഖ്യനും ഇതിന് മുൻപ് ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അതേസമയം മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ രംഗത്തുവന്നു. ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം കൊളളുന്നുവെന്നാണ് ജി സുധാകരൻ പറഞ്ഞത്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണെന്നും ജി സുധാകരൻ പറഞ്ഞു.

ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നുമാണ് അദേഹം പ്രതികരിച്ചത്. താൻ മുഖ്യമന്ത്രിയെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിനെയോ ആക്ഷേപിച്ചിട്ടില്ല. തന്നെ അങ്ങനെ വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരമെന്നും ജി സുധാകരൻ ചോദിച്ചു. 

See also  മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button