വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം, മദ്യലഹരിയിൽ ഉറങ്ങിപ്പോയി; യുവാവ് അറസ്റ്റിൽ

തിരുവനന്തുപരത്ത് ഉത്സവത്തിരക്കിനിടെ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം. ആക്രമിക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോയതോടെ മുറിയിൽ പൂട്ടിയിട്ട ശേഷം വൃദ്ധ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നെടുങ്കണ്ട സ്വദേശി അനസിനെ(37) കസ്റ്റഡിയിലെടുത്തു
ശാർക്കര ദേവി ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോൾ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷന് സമീപത്താണ് സംഭവം നടന്നത്. മതിൽ ചാടിക്കടന്ന് വീടിന്റെ പരിസരത്ത് എത്തിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ പിടിച്ചുവലിച്ച് മുറിക്കുള്ളിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലായതോടെ പണവും ആഭരണങ്ങളും മോഷ്ടിക്കാനും ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് പിടിവലിക്കിടെ കുഴഞ്ഞുവീണ് മയങ്ങിപ്പോയി. വർക്കല ക്ലിഫ് ഹൗസിന് സമീപത്ത് വെച്ച് റഷ്യൻ യുവതിയെ കടന്നുപിടിച്ച കേസിലും പ്രതിയാണ് ഇയാൾ.



