Kerala

നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചു; മത്സരരംഗത്ത് 1269 പേർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇന്ന് 3 മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയമുണ്ടായിരുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷ്ണൻ, നേമത്ത് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ തുടങ്ങിയവരാണ് ഇന്ന് പത്രിക സമർപ്പിച്ച പ്രമുഖർ

പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം വിമതൻ വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി. തിരുവനന്തപുരം സെൻട്രലിലെ എൽഡിഎഫ് സ്ഥാനാർഥിയും നടനുമായ സുധീർ കരമനയും പത്രിക സമർപ്പിച്ചു. നാളെയാണ് സൂക്ഷ്മ പരിശോധന. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. ഇതിന് ശേഷമാകും സംസ്ഥാനത്തെ മത്സര ചിത്രം തെളിയുക
 

See also  മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു; രണ്ട് നഴ്‌സിംഗ് വിദ്യാർഥികൾക്ക് പരുക്ക്

Related Articles

Back to top button