Kerala

കെഎം ഷാജിക്ക് മതമാണ് മതമാണ് പ്രശ്‌നമെന്ന് പറയാം; ബി ഗോപാലകൃഷ്ണൻ പറഞ്ഞതിൽ എന്താണ് തെറ്റ്: രാജീവ് ചന്ദ്രശേഖർ

വിവാദ പരാമർശം നടത്തിയ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിശ്വാസി ആയ ഒരു എംഎൽഎ വന്നാൽ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. ആ ചോദ്യത്തിൽ എന്താണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു

കെഎം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുന്നതിൽ തെറ്റില്ലേ. ബിജെപി പറഞ്ഞാൽ വർഗീയത. മറ്റാരെങ്കിലും മതമാണ്, മതമാണ് പ്രശ്‌നം എന്ന് പറയുമ്പോൾ എന്താണ് ആരും ഒന്നും പറയാത്തത്. വിശ്വാസി ആയ ഒരു എംഎൽഎ വന്നാൽ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നത് എങ്ങനെയാണ് വിദ്വേഷ പരാമർശമാകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത് വലതുപക്ഷങ്ങൾ ഹിന്ദുക്കളെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നും ആയിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.
 

See also  മുന്നണി പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല: സണ്ണി ജോസഫ്

Related Articles

Back to top button