Kerala

ഭരണത്തുടർച്ചക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കും; ജനക്ഷേമത്തിന് എൽഡിഎഫ് തുടരണമെന്ന് മുഖ്യമന്ത്രി

ഭരണത്തുടർച്ചക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും. ജനക്ഷേമത്തിന് എൽഡിഎഫ് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പത്ത് വർഷം മുമ്പുള്ള യുഡിഎഫ് സർക്കാരിന്റെ ഭരണത്തെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് ആരോഗ്യരംഗം തകർച്ചയിലായിരുന്നു. പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാനാകാത്ത വിധം വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയായിരുന്നു. ആ ഇരുണ്ട കാലത്ത് നിന്നാണ് കേരളത്തെ പുനർ നിർമിക്കാനുള്ള ഇടത് സർക്കാർ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു

എൽഡിഎഫ് കാലത്ത് 8425 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. ശിശുമരണ നിരക്ക് കുറയ്ക്കാനായി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. വികസന പ്രവർത്തനങ്ങൾ തടയാൻ കേന്ദ്രം പരമാവധി ശ്രമിച്ചു. അതിനെയും പ്രതിരോധിച്ച് വലിയ തോതിൽ വികസനം നടപ്പാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു

See also  രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തത വരുത്തണം; യൂത്ത് കോൺഗ്രസിൽ ആവശ്യമുയരുന്നു

Related Articles

Back to top button