Kerala

പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്; സുപ്രീം കോടതിയോട് മുസ്ലിം വ്യക്തി നിയമ ബോർഡ്

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ. പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിനെയാണഅ ഇക്കാര്യം അറിയിച്ചത്. പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് വിലക്കില്ല. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് അറിയിച്ചു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ ഈ വിഷയവും സുപ്രീം കോടതി പരിഗണിക്കും. ഏപ്രിൽ ഏഴിനാണ് വിഷയം കോടതിയുടെ മുന്നിലെത്തുക.
 

See also  ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ കസ്റ്റഡിയിലെടുക്കാൻ ഇഡി; തിരുവല്ലയിൽ റെയ്ഡ്

Related Articles

Back to top button