Kerala

തന്നോട് ആലോചിക്കാതെ സ്ഥാനാർഥിയെ നിർത്തി; പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന് ആന്റണി രാജു

തിരുവനന്തപുരത്ത് പ്രചാരണം ചൂടുപിടിക്കുമ്പോഴും വിട്ടുനിന്ന് മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം ഇതുവരെ പങ്കെടുത്തിട്ടില്ല. സെൻട്രലിൽ തന്നോടും പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയിലാണ് ആന്റണി രാജു

സുധീർ കരമനയെയാണ് എൽഡിഎഫ് സെൻട്രലിൽ മത്സരിപ്പിക്കുന്നത്. ആന്റണി രാജു അയോഗ്യനായതോടെയാണ് ഇത്തവണ സെൻട്രലിൽ മത്സരിക്കാൻ സാധിക്കാതെ വന്നത്. തുടർന്നാണ് സുധീർ കരമനയെ സിപിഎം സ്ഥാനാർഥിയാക്കിയത്. എന്നാൽ സ്ഥാനാർഥിയുമായി കൂടിക്കാഴ്ച പോലും നടത്താൻ ആന്റണി രാജു തയ്യാറായിട്ടില്ല

ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽ നിന്നും ആന്റണി രാജു വിട്ടുനിൽക്കുകയാണ്. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാൻ സാധിക്കാതെ പോയത്.
 

See also  മുഖ്യമന്ത്രി വർഗീയത ആളിക്കത്തിക്കുന്നു, അതിന്റെ ബാക്കിയാണ് സജി ചെറിയാന്റെ പ്രസംഗം: ചെന്നിത്തല

Related Articles

Back to top button