നല്ല സംസ്‌കാരവും പക്വതയും ബുദ്ധിയുമുള്ള പാർട്ടിയാണ് കോൺഗ്രസ്; സിപിഎമ്മിന് അഹങ്കാരമെന്ന് ജി സുധാകരൻ

കോൺഗ്രസ് നല്ല സംസ്‌കാരവും പക്വതയും ബുദ്ധിയും നിസ്വാർഥതയുമുള്ള പാർട്ടിയാണെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുമാണ് സിപിഎമ്മിനുള്ളത്. അവർക്ക് ജനഹൃദയം കീഴടക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു
എൽഡിഎഫിനും സിപിഎമ്മിനും തനിക്കുണ്ടായ അനുഭവത്തിന്റെ നാൾവഴി മനസിലായിട്ടില്ല. മാസങ്ങൾക്ക് മുമ്പേ നടന്ന ഗൂഢാലോചനയെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. അംഗത്വം പുതുക്കാഞ്ഞത് കഴിഞ്ഞ മാസം മാത്രമാണ്. അതുവരെ അച്ചടക്കത്തോടെ പ്രവർത്തിക്കുകയായിരുന്നു
ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യും ആലപ്പുഴ സിപിഎമ്മിൽ ചെറുപ്പക്കാർ പോലും നേരെ ചൊവ്വേ വരുന്നില്ല. കഞ്ചാവ് അടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു. വളരെ പാവമായ താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ അനുകമ്പ കാട്ടിയവരാണ് കോൺഗ്രസുകാരെന്നും ജി സുധാകരൻ പറഞ്ഞു



