Kerala

നേതൃത്വത്തിന് വീഴ്ച പറ്റി, മത്സരിക്കേണ്ടെന്ന തീരുമാനം പൂർണ മനസോടെയല്ല ഉൾക്കൊണ്ടത്: കെ സുധാകരൻ

മത്സരരംഗത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി വീണ്ടും പരസ്യമാക്കി കെ സുധാകരൻ. എംപിമാർ മത്സരിക്കേണ്ടെന്ന പാർട്ടി നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും സുധാകരൻ പറഞ്ഞു

അനിശ്ചിതത്വത്തിന് കാരണമായത് നേതൃത്വത്തിന്റെ പിഴവാണ്. നാല് ദിവസത്തെ അനിശ്ചിതത്വത്തിന് കാരണമായത് നേതൃത്വത്തിന് പറ്റിയ വീഴ്ചയാണ്. പൂർണ മനസോടെയല്ല നേതൃത്വത്തിന്റെ തീരുമാനം താൻ ഉൾക്കൊണ്ടതെന്നും സുധാകരൻ പറഞ്ഞു

പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വേദനിപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ തിരികെ എത്തുമോയെന്ന് പറയാനാകില്ലെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.
 

See also  സരിൻ എൽഡിഎഫ് സ്ഥാനാർഥിയാകുമോ

Related Articles

Back to top button