Kerala

സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ എഫ് ബി പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു; കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ഒളിവിൽ

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടത്. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു

വ്യാജദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് ഇയാൾ 15 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്ത്

്പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. നേരത്തെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കളടക്കം സംഭവത്തിനെതിരെ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ വിഷയമായും സംഭവം സജീവ ചർച്ചകളിൽ നിന്നിരുന്നു
 

See also  രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി

Related Articles

Back to top button