Kerala

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; സോണിയയും രാഹുലും ഒപ്പം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. നാമനിർദേശ പത്രിക സമർപ്പണം വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുറന്ന വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുന്നത്. ആയിരങ്ങളാണ് പ്രിയങ്കയെ സ്വീകരിക്കാനായി അണിനിരന്നത്

പ്രിയങ്കക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ സുധാകരനും കെ കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിലേക്ക് എത്തിയിരിക്കുന്നത്

സമാപന വേദിയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാണ് പത്രിക സമർപ്പണം. അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്.

The post വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; സോണിയയും രാഹുലും ഒപ്പം appeared first on Metro Journal Online.

See also  സ്ത്രീകൾക്ക് ഇനി സൌജന്യമായി യാത്ര; കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ 'പ്രിയദർശിനി' പദ്ധതി: വിതരണം ചെയ്യുക 'സീറോ ടിക്കറ്റുകൾ'

Related Articles

Back to top button