Kerala
യുഡിഎഫ് പറഞ്ഞു, അവർ കേട്ടു; മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയായ കെ എം അഷ്‌റഫ് പത്രിക പിൻവലിച്ചത്. മഞ്ചേശ്വരത്ത് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്
സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനിക്കുകയെന്നും ലത്തീഫ് പറഞ്ഞിരുന്നു
ഇന്ന് രാവിലെ നടന്ന യോഗത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ കെഎം അഷ്‌റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.



