Kerala

ദിനേശ് സഹകരണ സംഘത്തിന് സോഫ്റ്റ് വെയർ നിർമാണ കരാർ; 700 കോടിയുടെ അഴിമതിക്ക് നീക്കമെന്ന് ചെന്നിത്തല

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. കേരളത്തിലെ പ്രാഥമിക സഹകരണങ്ങൾക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി നടക്കുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 

പാർട്ടി താത്പര്യമുള്ളവർക്ക് കരാർ നൽകാനുള്ള നീക്കം നടക്കുന്നു. ഐ ടി മേഖലയിലെ ഏറ്റവും മികച്ച ഗ്രൂപ്പുകളിലൊന്നായ ടാറ്റാ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

ഐ ടി മേഖലയിൽ ഒരു പരിചയസമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചു. വിചിത്രമായ നിബന്ധകൾ ഉൾപ്പെടുത്തിയായിരുന്നു ടെണ്ടർ. പാർട്ടി താത്പര്യമുള്ളവർക്ക് കരാർ നൽകാനുള്ള നീക്കമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

See also  ആരോഗ്യരംഗത്ത് പ്രതിസന്ധിയെന്ന് പ്രതിപക്ഷം; കണക്കുകൾ ചൂണ്ടിക്കാട്ടി മറുപടിയുമായി മന്ത്രി

Related Articles

Back to top button