Kerala

വീടിന്റെ ടെറസിൽ ഗ്രോ ബാഗുകളിൽ കഞ്ചാവ് കൃഷി; കോഴിക്കോട് യുവാവ് പിടിയിൽ

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കൽ വയൽ ഒരുങ്കോകുന്നുമ്മൽ അഭിനവാണ്(21) പിടിയിലായത്. 

വീടിന്റെ ടെറസിൽ പാരപ്പറ്റിനോട് ചേർന്ന് ഗ്രോ ബാഗുകളിലായിരുന്നു കഞ്ചാവ് കൃഷി. പത്ത് കഞ്ചാവ് ചെടികളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. 

ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടികൾ പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
 

See also  ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് ചെന്നിത്തല

Related Articles

Back to top button