Kerala

കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി; പയ്യന്നൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടിൽ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടിൽവെച്ച് ദോശ കഴിക്കുമ്പോഴായിരുന്നു സംഭവം.

ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു കമലാക്ഷി.

കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രസർക്കാർ പണം നൽകില്ലെന്ന് വിഡി സതീശൻ

Related Articles

Back to top button