Kerala

അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; പരസ്യ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ

എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സെക്രട്ടേറിയറ്റിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഇതേ നിലപാടാണ് ഉന്നയിച്ചത്. പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്

അതേസമയം പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിനായി കമ്മീഷനെ വെച്ചേക്കില്ലെന്നാണ് വിവരം. അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി

See also  ചേർത്തലയിൽ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button