Kerala

വൈക്കം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

അയൽവാസിയായ സ്ത്രീ ഇന്ന് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

തങ്കമ്മയുടെ മൂത്ത മകൻ ചെമ്പിലാണ് താമസം. സുനിലും തങ്കമ്മയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ക്ഷേത്രങ്ങളിൽ പൂക്കൾ എത്തിച്ച് നൽകിയിരുന്ന സുനിൽ ഡ്രൈവറായും ജോലി നോക്കിയിരുന്നു
 

See also  കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത്; സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു: കെ സുരേന്ദ്രൻ

Related Articles

Back to top button