Kerala

ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും

ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പിവി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്ത് എത്തി ഡിഐജി തോംസൺ ജോസായിരിക്കും പിവി അൻവറിന്റെ മൊഴിയെടുക്കുക. ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡിഐജി അറിയിച്ചിട്ടുണ്ടെന്ന് പിവി അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ കൈമാറുമെന്നും അൻവർ പറഞ്ഞു.

അതേസമയം പിവി അൻവർ സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഭരണതലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

റിപ്പോർട്ട് വന്നാലുടൻ തെറ്റായ സമീപനം ആരുടെയും ഭാഗത്ത് നിന്നുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും. അൻവറിന്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

The post ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും appeared first on Metro Journal Online.

See also  മലപ്പുറത്ത് ടിപ്പർ ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

Related Articles

Back to top button