Kerala

തെന്മലയിലെ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കൊല്ലം തെന്മലയിൽ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് സംഭവം ആദ്യം കണ്ടത്.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിലെ അസ്വഭാവികത കണക്കിലെടുത്ത് തെന്മല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണതായവരുടെ വിവരങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ്.

See also  ജനകീയ സമരം 110-ാം ദിവസത്തിലേക്ക്; ബദൽ സമരപ്പന്തൽ പൊളിച്ച് കർമ്മസമിതി മാപ്പ് പറയണമെന്ന് നാട്ടുകാർ; പ്രതിഷേധം ഇരമ്പുന്നു

Related Articles

Back to top button