Education

സാമ്പത്തിക ബാധ്യത; വയനാട് വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

വയനാട് സാമ്പത്തികബാധ്യതയെ തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളയാകട്ട ജോസിനെയാണ്(68) സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് പാടിച്ചിറ ടൗണിൽ പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു ജോസ്.

ചൊവ്വാഴ്ച പകൽ സമയം ജോസ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പച്ചക്കറിയോട് ചേർന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്

അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നുമൊക്കെയായി ജോസ് വായ്പകൾ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിന് പ്രയാസം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

See also  3 വർഷം എന്ത് ചെയ്തു; ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി

Related Articles

Back to top button