Kerala

രാത്രി ആഘോഷങ്ങളുടെ എണ്ണം കൂടി; ഡിജെ പാർട്ടികൾ പുലർച്ചെ വരെ: കടുത്ത നിയന്ത്രണവുമായി പൊലീസ്

കൊച്ചി: ക്രമസമാധാന ലംഘനവും ലഹരിക്കേസുകളിൽ വർധനവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാത്രി കാലങ്ങളിലെ ഡികെ പാർട്ടികൾക്ക് പൊലീസിന്‍റെ നിയന്ത്രണം. ബാറുകൾ 12-വരെ പ്രവർത്തിക്കുമ്പോഴും ഡി.ജെ. പാർട്ടികൾ കൃത്യം 11-നു തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശം.

ബാറുകളുടെ സമയത്തിനനുസരിച്ച് ഡിജെയുടെയും സമയക്രമവും വർധിപ്പിച്ചിരുന്നു. ഭക്ഷണ തെരുവുകളും രാത്രി കൂട്ടായ്മകളും അതോടനുബന്ധിച്ചുള്ള വ്യാപാരങ്ങളും നഗരങ്ങളിൽ വർധിച്ചു. അതോടെ ക്രമസമാധാന പ്രശ്നങ്ങളേറിയതാണ് പൊലീസിന്‍റെ നടപടിക്ക് കാരണം.

ലഹരികേസുകളിൽ പിടികൂടുന്നവരിൽ‌ ഭൂരിഭാഗവും ഡിജെ പാർട്ടി കഴിഞ്ഞ് വരുന്നവരാണ്. അവധിക്കാലമായതിനാൽ പാർട്ടികളും പങ്കെടുക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു. പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് കർശന നടപടിയിലേക്കാണ് കടന്നത്.

See also  തൃശ്ശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു

Related Articles

Back to top button