Kerala

അപ്രതീക്ഷിത നീക്കം; ‘അമ്മ’ ജോയിന്റ് സെക്രട്ടറി സ്ഥാനം അൻസിബ രാജിവെച്ചു: വിശദീകരണവുമായി ശ്വേത

കൊച്ചി: താമസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്‍റ് സെക്രട്ടറി സ്ഥാനമാണ് അൻസിബ രാജിവച്ചത്. സംഘടന രാജി സ്വീകരിച്ചു.

ജോലിത്തിരക്കും വ്യക്തിപരമായ കാരണങ്ങളുമാണ് അൻസിബയുടെ രാജിക്ക് പിന്നിലെ കാരണമെന്ന് അമ്മ പ്രസിഡന്‍റ് ശ്വേത മോനോൻ വിശദീകരിച്ചു. ഫെബ്രുവരി 21 ന് അൻസിബ രാജിക്കത്ത് നൽകിയിരുന്നതായും ഇപ്പോഴത് അംഗീകരിച്ചു എന്നേ ഉള്ളൂ എന്നും ശ്വേത പറഞ്ഞു.

സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കുവാനോ സജീവമാവാനോ സാധിക്കാത്ത അവസരത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. എക്സിക്യൂട്ടീവ് യോഗത്തിൽ അൻസിബയോട് സംസാരിക്കുകയും രാജി അംഗീകരിക്കുകയുമായിരുന്നെന്ന് അവർ പറ‍ഞ്ഞു.

See also  ഗുണ്ട ജിം സന്തോഷിന്റെ ചരമ വർഷികം; കരുനാഗപ്പള്ളിയിൽ ഫ്‌ളക്‌സ് ബോർഡുകൾ വെച്ച് അനുയായികൾ

Related Articles

Back to top button