Kerala

ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി; രാഷ്ട്രീയ നിലപാട് അറിയിച്ച് മഠം പ്രസിഡന്റ്

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശ്രീനാരായണ ഗുരുദേവ സമാധിയിൽ ദർശനം നടത്തിയ രാഹുൽ ശാരദാ മഠത്തിലും മഹാത്മാ ഗാന്ധിയുമായി ശ്രീനാരായണ ഗുരു കൂടിക്കാഴ്ച നടത്തിയ വൈദിക മഠത്തിലും എത്തി. എംപിമാരായ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, പിസി വിഷ്ണുനാഥ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

മുക്കാൽ മണിക്കൂറോളം നേരം രാഹുൽ ഗാന്ധി മഠത്തിൽ ചെലവഴിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലും ശിവഗിരി മഠത്തിന്റെ നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ചതായി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു

പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ട് പോകുന്നുണ്ട്. അവരെ കൂടി പരിഗണിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അത്തരക്കാർക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ പേരുകളോ മണ്ഡലങ്ങളോ മഠം നിർദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു
 

See also  കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

Related Articles

Back to top button