Kerala

അ​ഹ​ങ്കാ​രം തി​രി​ച്ച​ടി​ച്ചു; ആ​ര്യാ രാ​ജേ​ന്ദ്ര​നെ 'പൊരിച്ച് ' ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ആ​ര്യാ രാ​ജേ​ന്ദ്ര​നെ കടന്നാക്രമിച്ച് മു​ൻ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മു​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​ച്ചെ​ന്ന് ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​ര്യ വ​ന്ന​പ്പോ​ൾ ത​ന്നെ ക​ടു​ത്ത ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ മേ​യ​റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​പ്പോ​ൾ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​ര​സ്യ​മാ​യി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു. കാ​റി​ത്തു​പ്പു​ന്ന​തി​ന് തു​ല്യ​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ആ​ര്യ​യു​ടെ വാ​ർ​ഡി​ൽ 1400 വോ​ട്ടി​ന്‍റെ ലീ​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ച് വോ​ട്ടി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. വോ​ട്ടു​ ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ അ​തൃ​പ്തി​യാ​ണെ​ന്നും വി.ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

See also  ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

Related Articles

Back to top button