Kerala

പൊലീസിന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി.അൻവർ; സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചു

മലപ്പുറം: സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകള്‍ പരാതി പറയാന്‍ പേടിച്ചിരിക്കുകയാണ്. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു.

അതേസമയം, എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. ഒന്‍പതര മണിക്കൂര്‍ എടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനു മുന്‍പാകെ അന്‍വര്‍ മൊഴി നല്‍കിയത്.

The post പൊലീസിന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി.അൻവർ; സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചു appeared first on Metro Journal Online.

See also  നവജാത ശിശുവിന്റെ വൈകല്യം: ഡോക്ടർമാർക്കെതിരായ നടപടി താക്കീതിൽ ഒതുങ്ങും

Related Articles

Back to top button