Kerala

ആൾക്കൂട്ടവുമില്ല, കാവലുമില്ല; വെറും സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി വിജയൻ

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വൈറലാകുന്നു. എംഎൽഎ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് പോകാനായി ട്രെയിൻ കാത്തിരിക്കുന്ന പിണറായിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും അദ്ദേഹത്തിനൊപ്പം സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന പിണറായിക്ക് പ്രത്യേകം കസേര നൽകിയിരുന്നു. പൊലീസുകാർ ഉൾപ്പെടെയുള്ള വലിയൊരു കാവൽസംഘവും ഒപ്പമുണ്ടാകാറുണ്ട്. പുതിയ ചിത്രത്തിനു താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. കാലത്തിന്‍റെകാവ്യനീതി, എന്തൊരു മാറ്റമാണിത്, ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി, രാജാവിൽ നിന്ന് സഖാവിലേക്ക് എന്നെല്ലാം നിരവധി കമന്‍റുകളാണ് ചിത്രത്തിനു താഴെയുള്ളത്.

എൽഡിഎഫും നേതാക്കളും ജനങ്ങളിൽ നിന്ന് അകന്നതും ധാർഷ്ഠ്യം കാണിച്ചതുമാണ് ഇടതുപക്ഷത്തിന്‍റെ വൻ തോൽവിക്ക് ഇടയാക്കിയതെന്ന വിമർശനം ശക്തമാണ്. പിണറായി വിജയന്‍റെ വീട്ടിൽ പോയി ചോദിച്ചാൽ മതി, ഡാഷ് മോനേ മുതലായ പരാമർശങ്ങളും വലിയ വാഹനവ്യൂഹവുമെല്ലാം ഇടതുപക്ഷത്തിന്‍റെ വീഴ്ചയ്ക്ക് ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. നേതാക്കളുടെ സംസാരവും ശരീരഭാഷയും മാറ്റുന്നതിന്‍റെ ഭാഗമായാണ് പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്നതെന്നും ഇതും ഒരു തരം കണ്ണിൽ പൊടിയിടൽ ആണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

See also  ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

Related Articles

Back to top button