Kerala

കേരളത്തിൽ മെയ് 28-നും സർക്കാർ അവധി പ്രഖ്യാപിച്ചു; തുടർച്ചയായ രണ്ടുദിവസം അവധി

തിരുവനന്തപുരം: വലിയ പെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് കേരളത്തിൽ മെയ് 28 വ്യാഴാഴ്ചയും സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മെയ് 28-നാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

​നേരത്തെ സർക്കാർ കലണ്ടർ പ്രകാരം മെയ് 27 ബുധനാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ പെരുന്നാൾ മെയ് 28-ലേക്ക് മാറിയ സാഹചര്യത്തിലാണ് അന്ന് കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് ബുധൻ, വ്യാഴം (മെയ് 27, 28) ദിവസങ്ങളിൽ തുടർച്ചയായ രണ്ട് പൊതുഅവധി ലഭിക്കും.

​സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

See also  ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിയണം; ചുമതല ഐഎഎസുകാരന് നൽകണം: വെള്ളാപ്പള്ളി

Related Articles

Back to top button