ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് അന്വേഷണം തുടരാൻ അനുമതി നൽകി ഹൈക്കോടതി. സിഎംആർഎൽ, എക്സാലോജിക് സൊല‍്യൂഷൻസ് എന്നീ രണ്ട് കമ്പനികളും തമ്മിലുള്ള ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎംആർഎൽ, സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് മറ്റ് പ്രതികൾ. സേവനം നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സിഎംആർഎൽ 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇല്ലാത്ത ചെലുവുകൾ കാട്ടിയും കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്. നിപുണ ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്റ്റർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.



