Education

സരിന് കൈ കൊടുത്തില്ല; തനിക്ക് ഇച്ചിരി ആത്മാര്‍ത്ഥതയൊക്കെയുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി നടക്കുന്ന പാലക്കാട്ട് പുതിയ കൈക്കൊടുക്കല്‍ വിവാദം. കല്യാണ പാര്‍ട്ടിക്കെത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് മുന്‍ നേതാവുമായിരുന്ന ഡോ. സരിന് കൈ കൊടുത്തില്ലെന്നതാണ് പുതിയ വിവാദം. എടോ ഷാഫി…, രാഹുലെ…ഞാന്‍ ഇവിടെയുണ്ടെടോ കൈ തന്നിട്ട് പോടോ എന്ന് സരിന് അഭ്യര്‍ഥിച്ചെങ്കിലും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഷാഫിയും രാഹുലും കല്യാണ പന്തലില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് രാഹുലും ഷാഫിയും.

താന്‍ ഇത്തിരി ആത്മാര്‍ഥതയുള്ള കൂട്ടത്തിലാണെന്നും ചാനല്‍ വാര്‍ത്തക്ക് വേണ്ടി നാട്യം കാണിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കിയപ്പോള്‍ കുലം കുത്തികളെ കൊല്ലുന്ന ഏര്‍പ്പാട് തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലെന്ന് ഷാഫിയും വിശദീകരിച്ചു. അതിനിടെ, താന്‍ ഇവിടെയുണ്ടെന്ന് സരിന് പറഞ്ഞപ്പോള്‍ അവിടെ തന്നെയുണ്ടാകണമെന്ന് താന്‍ ഉത്തരം പറഞ്ഞിരുന്നതായി ഷാഫി വ്യക്തമാക്കി.

The post സരിന് കൈ കൊടുത്തില്ല; തനിക്ക് ഇച്ചിരി ആത്മാര്‍ത്ഥതയൊക്കെയുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ appeared first on Metro Journal Online.

See also  പൗർണമി തിങ്കൾ: ഭാഗം 20 - Metro Journal Online

Related Articles

Back to top button