Kerala

നെടുമങ്ങാട് ചോറുകൊടുക്കുന്നതിനിടെ ഒന്നരവയസുകാരന്‍ മരിച്ചത് കൊലപാതകം

തിരുവനന്തപുരം: നെടുമങ്ങാട് ചോറു കൊടുക്കുന്നതിനിടെ ഒന്നരവയസുകാരകാരന്‍ മരിച്ച സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

രണ്ടാനച്ഛൻ അഷ്കർ ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. എന്നാണ് ഇവർ പറഞ്ഞിരുന്നത്.

എന്നാൽ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. മാത്രമല്ല ഇൻക്വസ്റ്റ് നടത്തിയപ്പോൾ കുട്ടിയുടെ ശരീകത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. ഒരു മാസം മുൻപ് ഇയാൾ കുട്ടിയുടെ കൈ ഒടിച്ചതായും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും അച്ഛന്‍റെ അഛനും ചേർന്നാണ് പരാതി നൽകിയത്.

See also  വൈദ്യുതി പ്രതിസന്ധി; അദ്ഭുതപ്രവൃത്തികള്‍ സാധ്യമല്ല: ജനം സഹകരിക്കണം, സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Related Articles

Back to top button